നൂൽമഴ

നൂൽമഴ
ഇരുണ്ടു മൂടി നിന്ന ആകാശത്തിന്റെ
കറുപ്പിത്തിരി കുറഞ്ഞിരിക്കുന്നു
മേഘക്കെട്ടുകളിൽ സ്വർണക്കസവുപോലെ
വെയിലിന്റെ തിളക്കം
ആർത്തുപെയ്യാൻ കാത്തിരുന്ന മഴ
ഇപ്പോഴില്ല
നിശ്ശബ്ദം പെയ്ത നൂൽമഴയാണ് തന്നെ തണുപ്പിച്ചതെന്ന് മണ്ണറിഞ്ഞിട്ടുണ്ടാവുമോ? 

Comments