നിഴൽ

നിഴൽ
മഴയുടെ തണുപ്പറിയുവാനായിരുന്നു മോഹം
പൊള്ളുന്ന വേനലാണ് ജീവനേകിയത്
ഇന്ന് മഴയില്ല, കുളിരില്ല പൊള്ളുന്ന വെയിലുമില്ല
രാത്രിയിൽ, നിലാവെളിച്ചത്തിൽ
ബാക്കിയുണ്ടായിരുന്നു  ഇത്തിരി ജീവൻ
നിഴൽ... ആത്മാവില്ലാത്ത വെറും നിഴൽ...
മഴ കാണുവാൻ കണ്ണുകൾ ഇല്ലെങ്കിലും
മഴയുടെ ഗന്ധമറിയാൻ വയ്യെങ്കിലും..
എങ്കിലും ആ മഴയ്ക്കായി കാത്ത്
വെയിലേറ്റ് വിരൂപയായവൾ
അന്ധകാരം.......
മഴയ്ക്കായിനി കാക്കേണ്ടതില്ല
വയ്യിനിയുമാ കാലടികളേറ്റു തളരുവാനും
ചുട്ടു പൊള്ളുവാനും...
അഗ്നിയിൽ ദഹിക്കുന്നതിനേക്കാൾ സുഖമത്രെ
ഇരുട്ടിലലിഞ് ഇല്ലാതാവുന്നത് 

Comments