രാത്രിമുല്ല

രാത്രിമുല്ല
നിലവത്താത്ത രാത്രിയിൽ
ആ നക്ഷത്രമെന്നെ കാത്തുനിന്നു
നിഴൽ മറയ്ക്കും ചില്ലകൾക്കിടയിലൂടെ
ഞാൻ... ഞാൻ മാത്രം നോക്കിനിന്നു
സൂര്യനെക്കാൾ ശോഭിതമെനിക്കു നീ
നൽകിയതു നിൻ പ്രിയ മന്ദസ്മിതം
എന്നിലൊരു കടലായ് നീ അലയടിച്ചുണർന്നപ്പോളറിയാതെ  ഞാനൊന്നു കണ്ണു ചിമ്മി
"കറുത്ത കാറ്റിൽ കരിമ്പുകയുടെ ഗന്ധം വിളർത്തു വിറങ്ങലിച്ച മുഖമൊന്നുയർത്തി ഞാൻ നോക്കി..
ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾക്കപ്പുറം
കാർമുകിലിന്നപ്പുറം തേജസ്വിയായ ഒരു നക്ഷത്രമുണ്ട് "
വർഷം പെയ്തുതോരുന്ന രാത്രിയിൽ വീണ്ടും കാണുംവരെ ഞാൻ.. നിൻ രാത്രിമുല്ല... 

Comments