പ്രേതത്തിനു പറയുവാനുള്ളത്
എന്നെ ചുമക്കുമീ ശവപ്പെട്ടി ചുമക്കുകതിൽ
ചേലോടെ ചിന്തുക ചുവന്ന പൂക്കൾ
ചൊരിയുക ചോരയായ് കണ്ണുനീർത്തുള്ളികൾ
ചൊല്ലേണ്ടതില്ലാരുമാ മന്ത്ര ധ്വനികൾ
പകരം തരൂ ചുടു ചുംബനങ്ങൾ
എനിക്കു തണുക്കുന്നെൻ ചുറ്റിനും നിൽക്കുക
ചുവന്ന പട്ടിനാൽ എന്നെ പൊതിയുക
ചന്ദനം വേണ്ട ചാണക ചിതയിൽ എരിഞ്ഞിടാം
ഒടുവിൽ ഒരുപിടി ചാരമായ് തീർന്നിടാം
മഴയേറ്റു മെല്ലെയാ മണ്ണായും മാറിടാം
Comments
Post a Comment