വെളുത്ത ചെമ്പരത്തി

വെളുത്ത ചെമ്പരത്തി
മഞ്ഞു മൂടിയ മലയിടുക്കുകൾ കടന്ന്
ബാല്യത്തിന്റെ കോലാഹലങ്ങളും
കുരുത്തക്കേടുകളും കുസൃതികളും
എല്ലാം കടന്നുള്ള യാത്രയിൽ
കയ്യാലപ്പുറത്ത് ചുവന്ന വിപ്ലവം തീർത്തുകൊണ്ട് നിൽക്കുന്ന ചെമ്പരത്തിപൂക്കളിൽ
കാഴ്ചയെ തടഞ്ഞു നിർത്തി
അതിനിടയിൽ ആരാണ് ആമ്പൽപ്പൂ നിറത്തിലാ കൗതുകം വിടർത്തിയത്?
അതും വിപ്ലവമായിരിക്കും
അതിപ്പോ പ്രകൃതിയിലായാലും
മനുഷ്യർക്കിടയിലായാലും
നിറത്തിനു പ്രത്യേക പ്രാധാന്യം ഉണ്ടെന്നിരിക്കെ
വിപ്ലവത്തോടൊപ്പം സമാധാനത്തെ കുറിക്കുന്നതും ഒരു വിപ്ലവമാണല്ലോ... 

Comments